ജിദ്ദ: മുൻ ജിദ്ദ പ്രവാസിയും റുവൈസ് ഏരിയ കെഎംസിസി അംഗവുമായിരുന്ന വളാഞ്ചേരി സ്വദേശിയുടെ അംഗ വൈകല്യമുള്ള കുട്ടിക്ക് റുവൈസ് ഏരിയ കെഎംസിസി വക ഇലക്ട്രിക്ക് വീൽ ചെയർ കൈമാറി. വളാഞ്ചേരിയിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ റുവൈസ് ഏരിയ കെഎംസിസി പ്രസിഡന്റ് പി.എം. എ ഗഫൂർ പട്ടിക്കാട്, ഏരിയ കെഎംസിസി ഭാരവാഹികളായ മുസ്തഫ ആനക്കയം, കെ എൻ എ ലത്തീഫ് കൊണ്ടോട്ടി, മുഹമ്മദ് ഫിറോസ് കൊളത്തൂർ എന്നിവരും വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.കെ ആബിദലി, സെക്രെട്ടറി മുസ്തഫ മാസ്റ്റർ, പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ടീച്ചർ, പി.ടി നിസാർ, അസ്ലം പരേടത്ത്, പി.ടി മൻസൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അംഗ വൈകല്യം കാരണം നടക്കാൻ കഴിയാത്ത കുട്ടിക്ക് ഇലക്ട്രിക്ക് വീൽ ചെയർ ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. ഈ മഹത്തായ കർമ്മത്തിൽ സഹകരിച്ച മുഴുവൻ കെഎംസിസി മെമ്പർമാർക്കും റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്, ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി എന്നിവർ നന്ദി രേഖപ്പെടുത്തി.




