റിയാദിൽ അരങ്ങേറിയത് മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ആഭരണ പ്രദർശനം, നടന്നത് 200 ദശലക്ഷം റിയാൽ വിൽപ്പന

0
1318

റിയാദ്: റിയാദിൽ നടക്കുന്ന റിയാദ് സീസണിലെ അതുല്യ ആഭരണ പ്രദർശനം വൻ വിജയം. ആയിരകണക്കിന് ആളുകളാണ് ഇതിനകം തന്നെ എക്‌സിബിഷനിൽ കയറിയിറങ്ങിയത്. ഇതിനകം അതുല്യ ആഭരണ എക്സിബിഷന്റെ വിൽപ്പന 200 ദശലക്ഷം റിയാൽ കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ് തുർക്കി അൽ-ഷൈഖ് വെളിപ്പെടുത്തി. റിയാദ് സീസണിലെ പ്രവർത്തനങ്ങളിൽ നടന്ന അതുല്യമായ ആഭരണ പ്രദർശനത്തിന്റെ മൊത്തം വിൽപ്പനയാണ് അതോറിറ്റി തലവൻ കൂടിയായ തുർക്കി അൽ ശൈഖ് പുറത്ത് വിട്ടത്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി എക്‌സിബിഷൻ 2021 – ഈ നവംബർ ഒന്ന് മുതൽ ആറ് വരെയുള്ള കാലയളവിലാണ് അതുല്യ ആഭരണ പ്രദർശനം നടന്നത്.

രാജകുടുംബങ്ങൾ, വിശിഷ്ട വ്യക്തികൾ, നിക്ഷേപകർ, പ്രാദേശിക വ്യാപാരികൾ, അതുല്യമായ ആഭരണങ്ങളും അപൂർവ വാച്ചുകളും ഇഷ്ടപ്പെടുന്നവർ തുടങ്ങി നിരവധി ആഭരണ പ്രേമികളെ പ്രദർശനം ആകർഷിച്ചിട്ടുണ്ട്.