ബീഷയിലെ കിംഗ് ഫഹദ് ഡാമിന്റെ ഷട്ടറുകൾ തുറന്നു, പുറത്തേക്കൊഴുക്കുന്നത് 50 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം

0
3575

റിയാദ്: അസീർ മേഖലയിലെ ബിഷ ഗവർണറേറ്റിലെ കിംഗ് ഫഹദ് ഡാമിന്റെ ഷട്ടറുകൾ തുറന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ഡാം ഷട്ടറുകൾ ഉയർത്തിയത്. 50 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം വറ്റിക്കാൻ ബിഷയിലെ കിംഗ് ഫഹദ് ഡാമിന്റെ ഗേറ്റുകൾ തുറക്കാൻ തീരുമാനിച്ചത്.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഓഫീസ് ഡയറക്ടർ എഞ്ചിനീയറുടെ സാന്നിധ്യത്തിലായിരുന്നു ഷട്ടറുകൾ തുറക്കുന്ന നടപടികൾ നടന്നത്.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഓഫീസ് ഡയറക്ടർ എഞ്ചിനീയർ മരീഹ് അൽ ശഹ്‌റാനി, കിംഗ് ഫഹദ് ഡാം വില്ലേജസ് സെന്റർ മേധാവി മുഹമ്മദ് അൽ ശഹ്‌റാനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിതിഗതികൾ വിലയിരുത്തി.

ബീശ ഗവർണറേറ്റിന്റെ ജല ആവശ്യങ്ങൾ കണക്കിലെടുത്താണ് ബിഷയിലെ കിംഗ് ഫഹദ് ഡാമിന്റെ ഗേറ്റുകൾ തുറന്നത്.

വീഡിയോ 👇