റിയാദ്: സഊദി അറേബ്യയുടെ റിയാദ് സീസൺ 2021 ന് രണ്ട് ഗിന്നസ് റെക്കോർഡുകൾ. സീസൺ 2 വിലെ ‘അവലാഞ്ചി’ നാണ് രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ ലഭിച്ചത്. ഏറ്റവും ഉയരമുള്ളതിനും ഏറ്റവും കൂടുതൽ പാതകളുള്ളതിനുമാണ് ഫൺ സ്ലൈഡുമായി എത്തിയതിനാലാണ് ഗിന്നസ് റെക്കോർഡുകൾ ലഭിച്ചത്.

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) തലവൻ തുർക്കി അൽ അൽ ഷെയ്ഖ് രണ്ട് ലോക റെക്കോർഡുകൾ ട്വിറ്ററിൽ പുറത്ത് വിട്ടു.
22,136 മീറ്റർ നീളമുള്ള റെക്കോഡ് നീളത്തിൽ, റിയാദ് സിറ്റി സോണിലെ ബോലെവാർഡിലാണ് ‘അവലാഞ്ച്’ സ്ലൈഡ് സ്ഥിതി ചെയ്യുന്നത്. രസകരമായ സ്ലൈഡിൽ ഏറ്റവും കൂടുതൽ പാതകൾ ഉള്ള റെക്കോഡ് സ്വന്തമാക്കിയ ‘അവലാഞ്ചി’ന് 24 പാതകളുമുണ്ട്.

സഊദി തലസ്ഥാനമായ റിയാദിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന Boulevard Riyadh City (BlvdRuhCity) ഈ ആഴ്ചയാണ് തുറന്നത്. സന്ദർശകർക്ക് വലിയ വിനോദ കേന്ദ്രം വാഗ്ദാനം ചെയ്യുന്നതാണ് ബോളിവാർഡ് നഗരി.

ദിവസവും വൈകുന്നേരം 05:00 മണി മുതൽ രാവിലെ 4:00 വരെ സന്ദർശകർക്കായി ബോളീവാർഡ് റിയാദ് സിറ്റി തുറക്കും. സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് വടക്ക് സ്ഥിതി ചെയ്യുന്ന സോണിന്റെ മൊത്തം വിസ്തീർണ്ണം മുൻ സീസണിനെ അപേക്ഷിച്ച് മൂന്നിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമാക്കി മാറ്റുന്നു.




