റിയാദ്: വേൾഡ് ട്രാവൽ എക്സ്പോയിൽ നിക്ഷേപകരുടെ താൽപര്യം ആകർഷിക്കുന്നതിൽ സഊദി അറേബ്യ ഒന്നാം സ്ഥാനത്ത്. ഈ വർഷത്തെ ആഗോള ടൂറിസം അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര പരിപാടിയായ ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ എക്സിബിഷനിൽ പങ്കെടുക്കുന്ന നിക്ഷേപകരുടെയും ബിസിനസ് മേഖലയുടെയും താൽപ്പര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് സഊദി അറേബ്യ മുന്നിൽ എത്തിയത്.
പവലിയനിൽ പങ്കെടുക്കുന്നവരിൽ ശ്രദ്ധേയമായ ഇടപെടലിന് പുറമേ, ഉള്ളടക്കത്തിന്റെയും സർഗ്ഗാത്മകതയുടെയും അവതരണത്തിലും രൂപകൽപ്പനയിലും സഊദി പവലിയൻ ഒന്നാം സ്ഥാനം നേടി. 1,300-ലധികം പേർ പങ്കെടുക്കുന്ന ട്രാവൽ ആൻഡ് ടൂറിസം ഫെയർ പുറത്തിറക്കിയ സർവേയിൽ സഊദി അറേബ്യയെ മറ്റു രാജ്യങ്ങളുടെ മുൻനിരയിൽ നിർത്തി. ഇറ്റലിയും ഗ്രീസുമാണ് സഊദിയുടെ തൊട്ടു പിന്നിൽ.
പവലിനിയിൽ പങ്കെടുത്തവരിൽ 51 ശതമാനം പേരും സഊദി പവലിയൻ സന്ദർശിക്കാനും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പങ്കാളിത്തങ്ങളും കരാറുകളും ഉണ്ടാക്കാനും ആഗ്രഹിച്ചു. സഊദി വിഷൻ 2030 നനുസൃതമായി രാജ്യത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് സഊദി ഗവൺമെന്റ് നൽകിയ പിന്തുണയുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് സർവേ ഫലങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.




