റിയാദിൽ റസ്റ്റോറന്റ് തൊഴിലാളികളെ ക്രൂരമായി ആക്രമിച്ച അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

0
5047

റിയാദ്: റിയാദിലെ അൽ ഖുവൈയ്യ ഗവർണറേറ്റിലെ അൽ ഖസ്‌റ സെന്ററിലെ റസ്റ്റോറന്റിൽ തൊഴിലാളികളെ ആക്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഒരു കൂട്ടം യുവാക്കൾ റസ്റ്റോറന്റിൽ തൊഴിലാളികളെ ക്രൂരമായി കൂട്ടമായി ആക്രമിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അക്രമികളെ പിടികൂടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു.

സംഘത്തിലെ അഞ്ച് പേരെ അൽ-ഖർജ് ഗവർണറേറ്റിൽ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി റിയാദ് പോലീസിന്റെ മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു.

വീഡിയോ 👇

സഊദിയിൽ റസ്റ്റോറന്റിൽ ജീവനക്കാരെ കൂട്ടമായി ആക്രമിച്ച് യുവാക്കൾ, പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്