ജുബൈൽ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന യു എ റഹീമിന് കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് തിരുവനന്തപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് സംഗമം കിഴക്കൻ മേഖല കെ എം സി സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉൽഘാടനം ചെയ്തു.
കിഴക്കൻ മേഖല കെ എം സി സി ഭാരവാഹികളായ അബ്ദുൽ കാദർ മാസ്റ്റർ, സി പി ശരീഫ്, നാഷണൽ കമ്മിറ്റി അംഗം മാലിക് മഖ്‌ബൂൽ, ജുബൈലിലെ വിവിധ സംഘടനാ പ്രതിനിധികളായ അഷ്‌റഫ് മുവാറ്റുപുഴ, ഹബീബ് പാലത്തിങ്ങൽ, പ്രജീഷ്, ശിഹാബ് കായം കുളം, ശരീഫ് മണ്ണൂർ, മനാഫ് മാത്തോട്ടം, അർഷദ് ബിൻ ഹംസ, അബ്ദുൽ കരീം കാസിമി, റഷീദ് കൈപ്പാക്കൽ, സൈഫുദ്ധീൻ, പി കെ നൗഷാദ്, നിസാം യാക്കൂബ്, സനൽ കുമാർ, ജയൻ തച്ചമ്പാറ, നബ്ഹാൻ, ബൈജു അഞ്ചൽ, ലിബി ജെയിംസ്, മുരളി കൃഷ്ണൻ, ഷിബു സേവ്യർ, പി കെ റഹൂഫ്, ഡോ നൗഷീദ്, ജുബൈൽ കെ എം സി സി നേതാക്കളായ മുഹമ്മദ് കൂട്ടി മാവൂർ, ഇബ്രാഹിം കുട്ടി താനൂർ, റാഫി ഹുദവി, സലാം ആലപ്പുഴ, ഹമീദ് പയ്യോളി എന്നിവർ സംസാരിച്ചു.
ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം യു എ റഹീമിന് ശരീഫ് ആലുവ കൈ മാറി. ജുബൈൽ കെ എം സി സി വനിതാ വിങ് നേതാവായ ഭാര്യ സൗജി റഹീമിനുള്ള ഉപഹാരം മാവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഫാത്തിമത്ത് സുഹറ കൈ മാറി. എം എസ് എഫ് (ചങ്ങാതി കൂട്ടം) നേതാവായ മകൻ സൽമാൻ റഹീമിനുള്ള ഉപഹാരം ഫാരിസ് സലാം കൈമാറി.
നാൽപതു വർഷമായി സൗദിയിലുള്ള യു എ റഹീം 17 വർഷമായി ജുബൈലിൽ ജോലി ചെയ്തു വരുന്നു. കോഴിക്കോട് വടകര മടപ്പള്ളി സ്വദേശിയായ അദ്ദേഹം സഊദി കിഴക്കൻ മേഖലയിലെ തല മുതിർന്ന കെ എം സി സി നേതാവാണ്. നിലവിൽ നാഷണൽ കെ എം സി സി യുടെ സാമൂഹ്യ സുരക്ഷാ പദ്ദതിയുടെ ഇന്റെണൽ ഓഡിറ്ററും ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ രക്ഷാധികാരിയുമാണ്. ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയിൽ 2007 -2010 കാലഘട്ടത്തിൽ തെരെഞ്ഞെടുക്കപെട്ട അംഗമായിരുന്നു അദ്ദേഹം മാനേജിങ് കമ്മിറ്റിയുടെ ചെയർമാനായി വിവിധ ഘട്ടങ്ങളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ജുബൈലിൽ ഇന്ത്യൻ സ്‌കൂൾ മലയാളീ രക്ഷിതാക്കളുടെ കൂട്ടായമയായ ‘കേരള പാരെന്റ്സ് ഫോറത്തിന്റെ സ്ഥാപക ചെയർമാനാണ്. ജുബൈൽ മലയാളി സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും പൊതു വേദിയായ ജുബൈൽ വെൽഫെയർ ഫോറത്തിന്റെ (ജുവ) ചെയർമാൻ സ്ഥാനവും വഹിക്കുന്നുണ്ട്. ജുബൈൽ യു ഡി എഫ് സംവിധാനത്തിന്റെ ശിൽപിയുമായിരുന്നു.
ചടങ്ങിൽ ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും സൈതലവി പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. ബഷീർ ബാഖവി ഖിറാഅത്ത് നടത്തി. നൗഷാദ് കെ എസ് പുരം അവതാരകനായിരുന്നു.
ജമാൽ കോയപ്പള്ളി, ഹസ്സൻ കോയ ചാലിയം, മുഫസ്സിൽ സുലൈമാൻ, സുബൈർ ചാലിശ്ശേരി, അൻസാരി നാരിയ, മുസ്തഫ ചേലേമ്പ്ര, ഷിബു കവലയിൽ, ശിഹാബ് കൊടുവള്ളി, നൗഫൽ, സലിം അദ്വാനി, ഷിബിന സലാം, ഫസീല ശിഹാബ്, സജീന ഷിബു, റിസ്‌വാന മുഫ്ഫസ്സിൽ, ആബിദ് നൗഫൽ, ഹംദാൻ ഷിബു, ഇബ്രാഹിം ഹമീദ് എന്നിവർ നേതൃത്വം നൽകി.




