റിയാദ്: രാജ്യത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് 6 മാസം കഴിഞ്ഞ എല്ലാ വിഭാഗക്കാർക്കും മൂന്നാം ഡോസ് കൊറോണ വാക്‌സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി സ്ഥിരീകരിച്ചു. കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നതിൽ രാജ്യം ഏറെ മുന്നിലാണെന്ന് ആരോഗ്യ വക്താവ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില രാജ്യങ്ങളിൽ അണുബാധകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം കർശനമല്ലാത്ത നടപടിക്രമങ്ങളും പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് നടത്താത്തതുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗൾഫ് രാജ്യങ്ങളുടെ ദേശീയ ഐഡി കാർഡുകൾ ഉപയോഗിച്ചുള്ള യാത്രാ നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് കേണൽ തലാൽ അൽ-ഷൽഹൂബ് വ്യക്തമാക്കി. മുൻകരുതൽ നടപടികൾ ലഘൂകരിക്കുന്നതുൾപ്പെടെയുള്ള നേട്ടങ്ങൾക്ക് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കണം.
വിലക്കുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിൻ സ്വീകരിക്കാത്ത തൊഴിലാളികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കമ്പനി കെട്ടിടങ്ങളിൽ അനുവദിക്കുന്നതിനു ലൈസൻസ് നൽകുന്നത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയ ഔദ്യോഗിക വക്താവ് സെയ്ഫ് അൽ-സുവൈലും രാജ്യത്തെ നിലവിലെ കൊവിഡ് അപ്ഡേറ്റുകൾ അവലോകനം ചെയ്തു.




