സഊദിയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ, മൃതദേഹത്തിന് പതിനഞ്ച് ദിവസത്തെ പഴക്കം

0
4046

റിയാദ്: സഊദിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരകുളം സ്വദേശി സജീവനെ (44) യാണ് റിയാദിലെ അല്‍ ഖുറയാത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 20 ദിവസമായി സജീവനെ കുറിച്ച്‌ വിവരമൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

മൃതദേഹത്തിന് 15 ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. 10 വര്‍ഷമായി സഊദിയിലുള്ള സജീവന്‍ മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. ഡെക്കോര്‍ വര്‍ക്കുകള്‍ എടുത്തു ചെയ്തു വരികയായിരുന്നു.

മാതാവ്: മുത്തമ്മ. ഭാര്യ: ജോജി. മകന്‍: ഹരീഷ് കൃഷ്ണ. മൃതദേഹം അല്‍ ഖുറയാത്തില്‍ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകനായ സലിം കൊടുങ്ങല്ലൂര്‍, റോയ് കോട്ടയം, നിസാം കൊല്ലം, യൂനുസ് മുന്നിയ്യൂര്‍, സലീം പേവസാര്‍ എന്നിവര്‍ രംഗത്തുണ്ട്.