ജിദ്ദ: കീഴാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി കണ്യാല – വഴങ്ങോട് പുളിക്കാത്തൊടി ഷൈലജയുടെ കുടുംബത്തിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ ഭവനത്തിൻ്റെ നിർമ്മാണത്തിന് പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ തുടക്കം കുറിച്ചു. ചടങ്ങിൽ ജിദ്ദ- മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻറ് ഗഫൂർ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാലിയത്തൊടി ജമീല, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കീഴാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി ട്രഷറർ വി.പി.ശിഹാബ്, വി.പി.അബൂബക്കർ, എൻ.കെ ഹംസ, കെ.സൈനുദ്ദീൻ, എം. സൈനുദ്ദീൻ, ഉസ്മാൻ പാറക്കാത്തൊടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.