ജിദ്ദ: മുല്ലപെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുമ്പോൾ പെരിയാറിന്റെ വഴികളിൽ താമസിക്കുന്നവർ ഭീതിയിലാണെന്നും അതിന്റെ പ്രതിധ്വനികൾ പ്രവാസ ലോകത്തെ മലയാളികൾക്കിടയിലും ആശങ്കകളും ആകുലതകളും സൃഷ്ടിക്കുന്നുണ്ട് എന്നും പ്രവാസി മലയാളി ഫെഡറേഷൻ സഊദി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു . “ഭീതിവേണ്ട പക്ഷെ ആശങ്കൾക്കു പരിഹാരം വേണം “എന്ന ടാഗ് ലൈനോടെ ഒരു പ്രചാരണ പരിപാടിക്ക് പി എം എഫ് സഊദി ഘടകം തുടക്കം കുറിക്കുകയാണെന്നു പി എം എഫ് ദേശീയ അധ്യക്ഷൻ അനിൽനാരായണ പറഞ്ഞു.
കുമ്മായവും സുർക്കിയും ഉപയോഗിച്ച് പണിതുയർത്തിയ ഈ അണക്കെട്ടിന് നൂറ്റിമുപ്പത് വർഷം പഴക്കമുള്ളതിനാൽ ഒരു ഭീഷണി മലയാകികൾക്ക് മുകളിലുണ്ടെന്നും അതില്ലാതാക്കുകയാണ് വേണ്ടത് പി എം എഫ് ആവശ്യപ്പെട്ടു.ലോകരാജ്യങ്ങൾ 35-40 വർഷമാണ് അണക്കെട്ടുകൾക്ക് ആയുസ്സ് നൽകുന്നത് . അതുകഴിഞ്ഞാൽ രാജ്യങ്ങളത് ഡീകമ്മീഷൻ ചെയ്യും. ചൈനയിലെ ബാങ്കിയമോ ഡാം തകർന്നപ്പോൾ രണ്ടരലക്ഷത്തിലധികം മനുഷ്യർ കടലിൽ ശവങ്ങളായി ഒഴുകി നടന്നു.ആ ഓർമ്മകൾ നമ്മെ പേടിപ്പെടുത്തുന്നതായി യോഗം അഭിപ്രായപ്പെട്ടു.
റിയാദ് ഹോട്ടൽ അപ്പോളോ ഡിമോറോയിൽ നടന്ന ദേശീയ കൗൺസിലിൽ അസോസിയേറ്റ് കോർഡിനേറ്റർ അസ്‌ലം പാലത്ത് പ്രേമേയം അവതരിപ്പിച്ചു . പിഎംഫ് യോഗത്തിനു വേണ്ടി ഹോട്ടലിൽ എത്തിയപ്പോൾ അവിടെ കണ്ടുമുട്ടിയ മാള കാരനായ ജോസഫ് ന്റെ വാക്കുകൾ ഏറെ വേദനിപ്പിക്കുന്നതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ ഉറക്കം നഷ്ടപെട്ടിരിക്കുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഒരു ഐക്യ ദാർഢ്യം അർപ്പിക്കുക മാത്രമല്ല അവരോടൊപ്പം ഉറക്കമൊഴിച്ചു അവരുടെ ആശങ്കൾക്കു പരിഹാരം കാണാൻ ശ്രെമിക്കുമെന്നു പി എം ഫ് ഗ്ലോബൽ ട്രെഷറർ സ്റ്റീഫൻ ജോസഫ് പറഞ്ഞു .
ഭീതി പരത്തുകയല്ല പകരം പുതിയ ഡാം നിർമ്മിക്കാനുള്ള പ്രവർത്തങ്ങൾക്ക് തുടക്കമിടുകയും ഒപ്പം തന്നെ അത്യാഹിത സന്ദർഭങ്ങളിൽ ചെയ്യേണ്ട മുൻ കരുതലുകൾ എടുക്കുകയും വേണം. 52 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ, നാഷണൽ കമ്മിറ്റി കളുമായി സഹകരിച്ചു കുട്ടികളുടെ ആശങ്കകൾ കത്തുകളായും ചിത്രങ്ങളായും ചെറിയ വിഡിയോകളുമായി ഭരണ കർത്താക്കളെയും നീതിപീഠത്തെയും അറിയിക്കുന്ന ഈ ക്യാമ്പയിന്റെ ഒപ്പംതന്നെ പി എം ഫ് കേരളം ഘടകത്തിന്റെ സഹായത്തോടെ കുട്ടികൾക്ക് കൗൺസിലിംഗും സംഘടിപ്പിക്കും.
ഡമോക്ലാസ് ന്റെ വാൾ പോലെ കേരള ജനതയുടെ തലയ്ക്കു മുകളിൽ നിൽക്കുന്ന മുല്ലപെരിയാർ ഒരു വലിയ ദുരന്തമാകുന്ന നിമിഷം അത്ര വിദൂരമല്ല . ലോകത്തെ എല്ലാ പ്രവാസി മലയാളി സംഘടനകളും തങ്ങളുടെ കൂടെവേണമെന്നും ഇത് കേരളത്തിലെ ചില ജില്ലകളുടെ മാത്രം പ്രശ്നമല്ലെന്നും നമ്മുടെ പൊതുവായ പ്രശ്നമാണെന്ന് അധ്യക്ഷൻ അനിൽ നാരായണ പറഞ്ഞു.
ദേശീയ ഖജാൻജി ബോബി ജോസഫ് , ഷെരിഫ് കണ്ണൂർ, സ്റ്റാലിൻ എബ്രഹാം , സോനാ ഷാജി ,വേണു, സ്റ്റാൻലി സ്റ്റീഫൻ ,ബിജു വെൺമണി ,മാത്യു വര്ഗീസ് , മുനീർ എന്നിവർ സംസാരിച്ചു.
നമുക്ക് ഡാമുകളും അണുനിലയങ്ങളും വേണ്ടെന്നും ഇനി വരുന്ന തലമുറയ്ക്ക് ജീവിക്കാൻ ഭൂമി യാണ് വേണ്ടത് എന്ന പ്രശസ്ത കവിത തങ്കച്ചൻ വര്ഗീസ് അവതരിപ്പിച്ചു .