റിയാദ്: സഊദിയിൽ സ്പോൺസർഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാകുന്ന തരത്തിൽ ചില നിബന്ധന ഒഴിവാക്കി സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം. സഊദിയിലെത്തി ഒരു വർഷം തികയുന്നതിനു മുമ്പ് തന്നെ വിദേശ തൊഴിലാളികൾക്ക് നിലവിലുള്ള സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് സ്പോൺസർഷിപ്പ് മാറാനുള്ള അനുവാദമാണ് മന്ത്രാലയം നൽകിയത്. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധനയിൽ മാറ്റം വരുത്തിയതോടെയാണ് ഇത് സാധ്യമായത്.
ഇതോടെ പുതിയ വിസയിൽ സഊദിയിൽ വരുന്നവർക്കും വേണമെങ്കിൽ സ്‌പോൺസർഷിപ്പ് മാറാൻ സാധിക്കും. എന്നാല്‍ ഈ കാലയളവില്‍ തൊഴില്‍ മാറ്റം നേടുന്നതിന് നിലവിലെ സ്പോണ്‍സറുടെ അനുമതി ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്.
അതേ സമയം, നിലവിലുള്ള സ്പോൺസറുടെ സമ്മതമില്ലാതെത്തന്നെ മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് കഫാല മാറുന്നതിനുള്ള വ്യവസ്ഥകളും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിച്ചാല്‍ നിലവിലെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറ്റം അനുവദിക്കുന്ന ഭേദഗതിയും തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കില്‍ 77ലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴില്‍ മാറ്റം അനുവദിക്കുന്നഭേദഗതികളും മന്ത്രാലയം വരുത്തിയിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് സഊദിയിൽ പരിഷ്കരിച്ച സ്‌പോൺസർഷിപ്പ് മാറ്റം ഉൾപ്പെടെയുള്ള ഏതാനും കാര്യങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇത് പ്രകാരം തൊഴിലാളികൾക്ക് അനായേസേന പുതിയ തൊഴിൽ മേഖലയിലേക്ക് മാറാൻ സാധിക്കും.ഇതിനായി ഖിവ എന്ന പേരിൽ മന്ത്രാലയം പ്രത്യേക പ്ലേറ്റ് ഫോം തന്നെ സംവിധാനിച്ചിട്ടുണ്ട്. നിബന്ധകൾ പാലിച്ച് തൊഴിലാളി തന്നെയാണ് ഇപ്പോൾ പുതിയ സ്‌പോൺസർ നൽകുന്ന തൊഴിൽ കരാർ സ്‌പോൺസർഷിപ്പ് റിക്വസ്റ്റ് സ്വീകരിക്കേണ്ടത്.
താഴെയുള്ള ആർട്ടിക്കിളുകൾ കൂടി വായിക്കൂ…..
“ഖിവ”യിൽ ഇനിയും രജിസ്റ്റർ ചെയ്‌തില്ലേ? ഇതില്ലാതെ തൊഴിൽ ചെയ്യാൻ സാധ്യമല്ല; വീഡിയോ
പരിഷ്കരിച്ച തൊഴിൽ നിയമ പ്രകാരം സ്പോൺസർഷിപ്പ് മാറ്റം പ്രാബല്യത്തിൽ
സഊദിയിൽ സ്പോൺസർഷിപ്പ് മാറ്റം ഇനി എളുപ്പമല്ല, നിബന്ധനകൾ വീണ്ടും കർശനമാക്കി




