റെസ്റ്റോറന്റുകൾ കഫേകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധം

0
1770

റിയാദ്: റെസ്റ്റോറന്റുകൾ കഫേകൾ കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് എടുത്തവർക്ക് മാത്രമേ വിവാഹ ഹാളുകളിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും മന്ത്രാലയം അറിയിച്ചു.

വിവാഹ മണ്ഡപങ്ങൾക്കുള്ളിലെ ആരോഗ്യ പ്രോട്ടോക്കോളുകൾ മുഴുസമയവും പാലിക്കണം. സ്ഥലത്തെ തുടർച്ചയായ അണുനശികരണം, മാസ്ക് ധരിക്കൽ, രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കണം. നല്ല വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനും ശ്രദ്ധിക്കണം. സ്ത്രീകളുടെ പരിപാലനം പോലുള്ള അധിക സേവനങ്ങൾക്കും അനുവാദം നൽകിയിട്ടുണ്ട്.