കൊറോണ 10 മാസം നാട്ടിൽ കുടുക്കി, ഒടുവിൽ ദുബൈ വഴി സഊദിയിലെത്തിയ പിറ്റേ ദിവസം പ്രവാസി മരണപ്പെട്ടു

0
6010

റിയാദ്: കൊറോണ മൂലം നാട്ടിൽ കുടുങ്ങി മടക്ക യാത്ര നീളുകയും 10 മാസങ്ങൾക്ക് ശേഷം റിയാദിൽ തിരിച്ചെത്തുകയും ചെയ്ത പ്രവാസി റൂമിലെത്തിയതിന്റെ പിറ്റേ ദിവസം മരിച്ചു. യു പി ആസംഗഡ് സ്വദേശി ആമിർ ആസ്മി (32) യാണ്‌ സഊദിയിലെത്തി അടുത്ത ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ദുബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം സഊദിയിൽ പ്രവേശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ആമിർ ആസ്മി റിയാദിൽ എത്തിയത്. നേരത്തെ യാത്ര പുറപ്പെട്ടിരുന്നെങ്കിലും പാസ്പോർട്ടിലെ പേരിലെ സ്പെല്ലിംഗ് മിസ്റ്റേക്ക് കാരണം വഴിയിൽ വെച്ച് യാത്ര മുടങ്ങുകയും പിന്നീട് പണം കണ്ടെത്തി വീണ്ടും യാത്ര ചെയ്തുമായിരുന്നു ആമിർ സഊദിയിലേക്ക് മടങ്ങിയെത്തിയിരുന്നത്.