അബഹ: മഹായിൽ അസീറിന്റെ പരിസര പ്രദേശമായ ബാരിക്കിൽ അഞ്ച് വർഷത്തോളമയി ഇഖാമയും മറ്റ് രേഖകളും ഇല്ലാതെ ഒരു ഹോട്ടലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശി അയ്യൂബ് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഇഖാമയും മറ്റ് രേഖകളും നേരെയാക്കാൻ കഴിയാതെ നാട്ടിൽ പോകാൻ പ്രയാസം നേരിടുകയയിരുന്ന അയ്യൂബ്, ബാരിക്ക് സോഷൃൽ ഫോറം പ്രവർത്തകൻ അർഷാദ് കരുനാഗപ്പള്ളി മുഖേന ഫോറം മഹായിൽ എക്സിക്യൂട്ടിവ് സമിതി അംഗം അസ്ലം മുണ്ടക്കലിനെ സമീപിക്കുകയായിരുന്നു.
ഐ എസ് എഫ് ഖമീസ് ബ്രാഞ്ച് പ്രസിഡണ്ട് മുബാറക്ക് അരീക്കോടുമായി ബന്ധപ്പെട്ട് അപ്പോയ്മെന്റ് എടുത്ത് അസ്‌ലം ലേബർ കോടതിയേ സമീപിച്ചതോടെയാണ് അയ്യൂബിന് നാടണയാനുള്ള വഴി തെളിഞ്ഞത്.
കോടതിയിൽ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് തന്നെ സഹായിച്ച സോഷ്യൽ ഫോറം പ്രവർത്തകൻ മുഹമ്മദ് ഉസ്മാൻ എടക്കരയുൾപ്പെടെ എല്ലാ സോഷ്യൽ ഫോറം സുഹൃത്തുക്കൾക്കും ഏറെ സന്തോഷത്തോടെ നന്ദിയറിയിച്ച് കൊണ്ട് അയ്യൂബ് കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചു.




