സഊദി തൊഴിൽ പരീക്ഷ; മൂന്നാം ഘട്ടം ഈ സ്ഥാപനങ്ങളിൽ

0
3841

റിയാദ്: സഊദി തൊഴിൽ പരീക്ഷയുടെ മൂന്നാം ഘട്ടത്തിനു തുടക്കമായി . ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത് ഇടത്തരം സ്ഥാപനങ്ങളെയാണ്. 50 മുതൽ 499 വരെ തൊഴിലാളികളുളള സ്ഥാപനങ്ങൾക്കാണ് ഈഘട്ടത്തിൽ പരീക്ഷ നിർബന്ധം ആക്കിയത്. ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളിൽ 500 മുതൽ 3,000 വരെ തൊഴിലാളികളുള്ള ഭീമൻ, വൻകിട സംരംഭങ്ങൾക്ക് ശേഷമാണ് ഇടത്തരം സ്ഥാപനങ്ങളിലേക്ക് പരീക്ഷ വ്യാപിപ്പിച്ചത്.

അടുത്ത നവംബറിൽ 6 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന ചെറുകിട സംരംഭങ്ങൾ വിഭാഗം (എ) യിൽ പരീക്ഷ നിർബന്ധമാകും. അതേസമയം അടുത്ത വർഷം ജനുവരിയോടെ ഒന്ന് മുതൽ അഞ്ച് വരെ തൊഴിലാളികൾ ജോലി ചെയ്യുന്നു ചെറുകിട സ്ഥാപനങ്ങൾക്ക് തൊഴിൽ പരീക്ഷ നിർബന്ധമാക്കിക്കൊണ്ടാണ് ഘട്ടങ്ങൾ അവസാനിക്കുന്നത്.

23 സ്പെഷ്യലൈസേഷനുകളിൽ1,099 സ്പെഷ്യലൈസ്ഡ് ക്രാഫ്റ്റ് പ്രൊഫഷനുകളിൽ വൈദഗ്ദ്ധ്യം പരിശോധിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. ഇവയിൽ ഇതുവരെ സ്പെഷ്യലൈസേഷനുകളുടെ എണ്ണം 8 മേഖലകളിൽ ആയി 205 സ്പെഷ്യലൈസ്ഡ് ക്രാഫ്റ്റ് പ്രൊഫഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ സ്ഥാപനങ്ങൾക്കും തങ്ങളുടെ തൊഴിലാളികൾക്കായി ടെസ്റ്റ് ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കാനും പ്രത്യേക പ്ലാറ്റുഫോം സജ്ജീകരിച്ചിട്ടുണ്ട്.