വാട്സ്ആപ്പും ഫേസ്ബുക്കും പണിമുടക്കി

0
3323

റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ ഭൂരിഭാഗം ഉപയോക്താക്കൾക്കും പ്രവർത്തനരഹിതമായി. ഈ പ്ലാറ്റ്‌ഫോമുകളിൽ തകരാർ ഉള്ളതായി ആയിരക്കണക്കിന് പേരാണ് ട്വീറ്റ് ചെയ്തത്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇൻസ്റ്റാഗ്രാം “ഫീഡ് പുതുക്കാൻ കഴിഞ്ഞില്ല” എന്ന് കാണിക്കുന്നു. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാനും സാധിച്ചിരുന്നില്ല.

സഊദിയിൽ തിങ്കളാഴ്ച വൈകുന്നേരം 06:40 ഓടെയാണ് വാട്സ്ആപ്പ് പ്രവർത്തന രഹിതമായത്. പല തവണ ശ്രമിച്ചിട്ടും സന്ദേശങ്ങൾ അയക്കാൻ സാധിക്കാതായതോടെ പലരും ഫോൺ റീസ്റ്റാർട്ട് ആക്കിയും ഫ്ലൈറ്റ് മോഡ് ഓഫ് ഓൺ ആക്കിയും മറ്റും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് പരസ്പരം ഫോണിൽ ബന്ധപ്പെട്ടതോടെയാണ് എല്ലാവർക്കും പ്രശ്നം അനുഭവപ്പെടുന്നതായി വ്യക്തമാകുന്നത്.

വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ പ്രശ്നങ്ങളുണ്ടെന്ന് ഡൗൺഡിടക്ടർ സ്ഥിരീകരിച്ച് വിവരം പുറത്ത് വിട്ടിരുന്നു. വാട്ട്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേർഷനും പ്രവർത്തനരഹിതമായി. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ്‌’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇൻസ്റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിചില്ല.

ഇതിന് പിന്നാലെയാണ് നിരവധി പേർ ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. സമാനമായ വാട്ട്‌സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രശ്നം ഇന്ത്യയെ , ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

ഒടുവിൽ ഏഴു മണിക്കൂറിനു ശേഷമാണ് തിരിച്ചു വന്നത്. വീണ്ടും സർവീസുകൾ ആക്റ്റീവ് ആയതായി അറിയിച്ച ഫെയ്സ്ബുക് മേധാവി സുക്കർബർഗ് ഉപയോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിനു ക്ഷമാപണവും നടത്തി. എന്നാൽ, ഇത് വരെ സർവീസ് ഡൗൺ ആകാനുള്ള കാരണം ഫെയ്സ്ബുക്ക് വിശദീകരിച്ചിട്ടില്ല. പ്രവർത്തനം നിലച്ചതിനു പിന്നാലെ ഫെസ്ബുക്ക് ഷെയർ ആറ് ശതമാനം വരെ ഇടിഞ്ഞിരുന്നു.