പ്രവാസിയെ സ്വന്തമായി ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമയ്ക്ക് തടവും പിഴയും

0
4878

പുറത്ത് ജോലി ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ ജാവസാത്

റിയാദ്: സ്വന്തം തൊഴിൽ ചെയ്യാനായോ ഒരു തുകയ്ക്ക് പകരമായോ തന്റെ പ്രവാസി തൊഴിലാളിയെ മറ്റു ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന സഊദി തൊഴിലുടമയ്ക്ക് അഞ്ചു ലക്ഷം റിയാൽ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) വ്യക്തമാക്കി. ആദ്യ തവണ തൊഴിലുടമയ്ക്ക് ഒരു മാസത്തെ തടവും അയ്യായിരം റിയാൽ പിഴയും വിധിക്കും. ഒരേ കുറ്റകൃത്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ, പിഴകളിൽ രണ്ട് മാസത്തെ തടവും 20,000 റിയാൽ പിഴയും ഈടാക്കും. അതേസമയം, മൂന്നാം തവണ നിയമലംഘനത്തിന് തൊഴിലുടമയ്ക്ക് മൂന്ന് മാസം തടവും 50,000 പിഴയുമായിരിക്കും ഈടാക്കുക.

തൊഴിൽ നിയമത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് സ്വന്തം വ്യക്തിപരമായ നേട്ടത്തിനായി തൊഴിലുടമ ജോലിയിൽ ഏർപ്പെടാൻ അനുവദിച്ച തൊഴിലാളികളുടെ എണ്ണതിനനുസരിച്ച് പിഴ വർദ്ധിപ്പിക്കുമെന്നും ജവാസാത്ത് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, ഒരു വർഷത്തിൽ കുറയാത്ത കാലയളവിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമയ്ക്ക് നിരോധനം ഉണ്ടാകും. രണ്ടാം തവണയും മൂന്നാം തവണയും ലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ വിലക്ക് രണ്ട് വർഷവും മൂന്ന് വർഷവുമായി ഉയർത്തും.

സ്വയം ജോലിയിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് പരമാവധി ആറുമാസം തടവും 50,000 രൂപ പിഴയും ചുമത്തുമെന്ന് ജവാസാത്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശേഷം നാട് കടത്തുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്
തന്റെ യഥാർത്ഥ തൊഴിലുടമയുടെ കീഴിൽ അല്ലാതെ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുന്ന അല്ലെങ്കിൽ സ്വന്തം വ്യക്തിപരമായ നേട്ടത്തിനായി ജോലി പ്രവാസിയെ തന്റെ രാജ്യത്തേക്ക് നാടുകടത്തുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു പ്രവാസി മറ്റൊരു പ്രവാസിയെ ജോലിക്കെടുക്കുകയാണെങ്കിൽ, പ്രവാസി തൊഴിലുടമയ്ക്ക് 5,000 റിയാൽ പിഴയോ ഒരു മാസത്തെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ വിധിക്കുമെന്നും ശേഷം അയാളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ) റദ്ദാക്കുകയും രാജ്യത്തുനിന്ന് നാട് കടത്തുകയും ചെയ്യും.

ഇതും കൂടി വായിക്കുക 👇

സ്പോൺസർക്ക് കീഴിൽ അല്ലാതെയുള്ള പ്രവാസികൾ സൂക്ഷിച്ചോളൂ, 50,000 റിയാൽ പിഴയും 6 മാസം തടവും; മുന്നറിയിപ്പുമായി ജവാസാത്