ജിദ്ദ: വ്യാജ പിസിആർ ടെസ്റ്റുകൾ പണം ഈടാക്കി നൽകിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പി സി ആർ ടെസ്റ്റ് റിസൾട്ട് നൽകുമെന്നറിയിച്ച് ഓൺലൈൻ മുഖേന ആളുകളെ കണ്ടെത്തുന്ന സ്വദേശി പൗരനെയാണ് മദീന സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തത്.
തുക ഈടാക്കി പിസിആർ ടെസ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു വ്യാജ പ്രചാരണ പരസ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വ്യക്തിയെ തിരിച്ചറിയാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞതായി മദീന പോലീസ് വക്താവ് ലെഫ്: കേണൽ ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
30 വയസ്സുള്ള ആളാണ് തട്ടിപ്പുമായി ആളുകളെ സമീപിച്ചിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചതിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിലേക്ക് റഫർ ചെയ്തു.




