ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിക്ക് കീഴിലുള്ള പബ്ലിക് റിലേഷൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം പ്രവാസികൾക്കായി സാമ്പത്തിക ബോധവൽക്കരണം സംഘടിപ്പിച്ചു.
സൂം പ്ലാറ്റുഫോമിൽ നടന്ന പരിപാടി മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പബ്ലിക് റിലേഷൻസ് വിംഗ് ചെയർമാൻ അഷ്‌റഫലി പുതുക്കൂടി അധ്യക്ഷത വഹിച്ചു.
പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രവാസികൾക്കിടയിൽ പതിറ്റാണ്ടുകളായി ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കെ. വി.ഷംസുദ്ധീൻ ‘ നല്ല നാളേക്ക് വേണ്ടി’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പ്രവാസികൾ അനാവശ്യ ചെലവുകൾ ഒഴിവാക്കി വരുമാനത്തിന്റെ നിശ്ചിത ശതമാനം സമ്പാദ്യത്തിനായി നീക്കി വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത്പോലെ, വിവാഹം, വീട് നിർമാണം തുടങ്ങിയ കാര്യങ്ങളിൽ ധൂർത്ത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അനുയോജ്യമായ നിക്ഷേപ പദ്ധതികൾ കണ്ടെത്തി പണം നിക്ഷേപിച്ചാൽ പ്രവാസം നിറുത്തിയാലും വരുമാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി സമ്പാദ്യ വിഷയത്തിൽ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി
അസ്‌കറലി നെയ്യത്തൂർ ഖിറാഅത് നിർവഹിച്ചു. ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ മോഡറേറ്റർ ആയിരുന്നു.പബ്ലിക് റിലേഷൻസ് വിംഗ് കൺവീവർ എ. പി ഫഖ്‌റുദ്ധീൻ സ്വാഗതവും ഗ്ലോബൽ കെഎംസിസി വർക്കിംഗ് പ്രസിഡന്റ് ശരീഫ് പുതുവള്ളി നന്ദിയും പറഞ്ഞു.
വിംഗ് കോർഡിനേറ്റർ നൗഷാദ് നാരങ്ങാടൻ , സിദ്ധീഖ് തൊഴലിൽ, ഷഫീഖ് ആറ്റുപുറം, ദിൽഷാദ് കാടാമ്പുഴ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




