പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ഉപദ്രവിച്ച വിദേശിയും സ്വദേശി യുവാവും അറസ്‌റ്റിൽ

0
2988

ജിദ്ദ: പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ഉപദ്രവിച്ചവിദേശിയെ മക്ക പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. 40 വയസ്സുള്ള ഈജിപ്ഷ്യൻ പൗരനെയാണ് ചെയ്‌തത്‌. പ്രതിക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച ശേഷം ജിദ്ദയിലെ പബ്ലിക് പ്രോസിക്യൂഷന്റെ ബ്രാഞ്ചിലേക്ക് റഫർ ചെയ്തു. 2018 മെയ് മാസത്തെ പീഡന വിരുദ്ധ നിയമത്തെ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്.

മറ്റൊരു സംഭവത്തിൽ ത്വാഇഫിൽ പാർക്കിൽ വെച്ച് സഊദി യുവതിയെ കടന്ന് പിടിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു. 20 വയസ്സിനു മുകളിൽ പ്രായമുള്ള സ്വദേശി യുവാവാണ് പ്രതിയെന്ന് മക്കാ പ്രവിശ്യാ പോലീസ് വ്യക്തമാക്കി. നേരത്തെ ആഘോഷ പരിപാടികൾ വീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്ന യുവതിയെ യുവാവ് കടന്ന് പിടിക്കുന്ന വീഡിയോ സഊദി സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെട്ടിരുന്നു.

പീഡന വിരുദ്ധ നിയമത്തെ അടിസ്ഥാനമാക്കിയുള്ള കേസുകളിൽ ഉൾപ്പെടുന്നവർക്ക് രണ്ട് വർഷം വരെ തടവും പരമാവധി 100,000 റിയാൽ പിഴയും നൽകാൻ കോടതികളെ അനുവദിക്കുന്നു. കുട്ടികളും വികലാംഗരും ഉൾപ്പെടുന്ന ഏറ്റവും കഠിനമായ കേസുകളിൽ അഞ്ച് വർഷം വരെ തടവും പരമാവധി 300,000 റിയാൽ പിഴയുമാണ് ഈടാക്കുക. പീഡനത്തെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ കുറ്റകൃത്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നതും നിയമം കുറ്റകരമാണ്.