സഊദി യാത്രികർ ദുബൈയിൽ താമസ സൗകര്യം കിട്ടാതെ കുടുങ്ങിയ സംഭവം, വിശദീകരണവുമായി ട്രാവൽസ്, ഇപ്പോൾ യാത്രക്കാരും ഹാപ്പി

0
5468

അബുദാബി: സഊദിയിലേക്ക് ദുബൈ വഴി എത്തിയ യാത്രക്കാർക്ക് യാത്രാ ദുരിതം നേരിട്ട സംഭവത്തിൽ യാഥാർഥ്യം വിശദീകരിച്ച് ട്രാവൽസ് ഏജൻസി. ട്രാവൽസ് ആവശ്യപ്പെട്ട പാക്കേജ് പണം നൽകി ദുബൈയിൽ എത്തിയവരാണ് താമസ സൗകര്യം ലഭിക്കാതെ ദുരിതത്തിൽ ആയിരുന്നത്. ദുരിതത്തിൽ ആയ യാത്രക്കാർ സംഭവം വീഡിയോ ചിത്രീകരിച്ചു പുറത്ത് വിട്ടതോടെ പ്രശ്നം ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയും ട്രാവൽസിനെതിരെ ആളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഇവരുമായി കരാറിൽ ഏർപ്പെട്ട ഹോട്ടൽ, കരാർ പാലിക്കാതെ മറ്റുള്ളവർക്ക് ഹോട്ടൽ മുറികൾ നൽകിയപ്പോൾ വന്ന പ്രശ്നമാണ് ഉണ്ടായതെന്ന് ട്രാവൽസ് വ്യക്തമാക്കി. മൂന്ന് ബസുകളിലായി വിമാനത്താവളത്തിൽ നിന്നും ഹോട്ടലിൽ എത്തിയ യാത്രക്കാരിൽ അവസാന ബസിൽ ഉണ്ടായിരുന്നവരെ താമസിപ്പിക്കാനുള്ള സൗകര്യത്തിൽ ഹോട്ടൽ അധികൃതർ മറ്റുള്ളവർക്ക് റൂം നൽകുകയായിരുന്നു.

സംഭവം പ്രശ്നമായതിന് പിന്നാലെ പാക്കേജ് ഒരുക്കിയ ട്രാവൽസ് ഏജൻസികളുടെയും യാത്രക്കാരുടെയും പരാതിയെ തുടർന്ന് അവസാനം പോലീസ് എത്തി ഹോട്ടൽ അധികൃതർക്ക് മുന്നറിയിപ്പ്‌ നൽകുകയും അതിനിടക്ക് തന്നെ പാക്കേജ് സൗകര്യം ഒരുക്കിയ ഏജൻസി ഇവർക്ക് മാറ്റിടങ്ങളിൽ സൗകര്യം ഒരുക്കുകയുമായിരുന്നു.

സംഭവത്തിന്റെ യാഥാർഥ്യം ട്രാവൽസ് ഏജൻസി ഉടമകൾ അതേ യാത്രക്കാർക്കൊപ്പം വിശദീകരിക്കുന്നു, വീഡിയോ 👇

ഇതും കൂടി വായിക്കുക 👇

ദുബൈയിലെത്തിയ സഊദി പ്രവാസികൾക്ക് ഹോട്ടൽ ലഭിച്ചില്ല, യാത്രക്കാർ ദുരിതത്തിൽ