ദുബൈ: സഊദിയിലേക്ക് ദുബൈ വഴി എത്തിയ യാത്രക്കാർക്കും യാത്രാ ദുരിതം നേരിടുന്നു. ട്രാവൽസ് ആവശ്യപ്പെട്ട പാക്കേജ് പണം നൽകി ദുബൈയിൽ എത്തിയവരാണ് ഇപ്പോൾ ദുരിതം നേരിടുന്നത്. പാക്കേജിൽ ഉൾപ്പെട്ട സൗകര്യങ്ങൾ നൽകാത്തതിനെ തുടർന്ന് ദുബൈയിൽ ഹോട്ടലിൽ എത്തിച്ചേർന്ന യാത്രക്കാർ പ്രതിഷേധാവുമായി രംഗത്തെത്തി.
ഇവർക്ക് നാട്ടിൽ നിന്ന് വാഗ്ദാനം ചെയ്ത ഹോട്ടലിൽ റൂം ലഭ്യമല്ലാത്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാത്രി വിമാനമിറങ്ങിയ യാത്രക്കാർക്ക് ഇത് വരെ താമസ സൗകര്യം ലഭ്യമായിട്ടില്ല. യാത്രക്കാർ മുഴുവൻ വിവരങ്ങളും വീഡിയോയിൽ പങ്ക് വെച്ചിട്ടുണ്ട്.
ദുബൈ വഴി വരുന്ന യാത്രക്കാർ ഇനി കൂടുതൽ ശ്രദ്ധിക്കേണ്ടി വരുമെന്നാണ് സംഭവം വ്യക്തമാക്കുന്നത്.
യാത്രക്കാർ പ്രതിഷേധിക്കുന്നു, വീഡിയോ 👇




