ബൈറൂത്: കാറിൽ നിന്ന് വലിയ അളവിൽ പെട്രോൾ ഊറ്റി കുടിച്ച യുവാവ് മരണപ്പെട്ടു. വടക്കൻ ലെബനോനിലെ മിനീഹ് പ്രദേശത്ത് ആണ് ഒരു സിറിയൻ പൗരൻ അപൂർവ്വ രീതിയിൽ ജീവിതം അവസാനിപ്പിച്ചത്.ഇന്ന് ശനിയാഴ്ച, ലെബനീസ് “അൽ-നഷ്‌റ” ഏജൻസിയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഭാനിൻ പട്ടണത്തിൽ നിന്ന് ഒരു സിറിയൻ യുവാവ് തന്റെ കാറിൽ നിന്ന് വലിയ അളവിൽ ഗ്യാസോലിൻ വിഴുങ്ങുകയായിരുന്നു. അവശ നിലയിലായ യുവാവിനെ ഉടൻ തന്നെ ചികിത്സയ്ക്കായി അൽ-ഖൈർ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ താമസിയാതെ അദ്ദേഹം മരണത്തിന് കീഴ്പ്പെട്ടുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.




