കരിപ്പൂര്‍: സാങ്കേതിക തകരാറിനെ തുടർന്ന് സഊദി അറേബ്യയിലെ ദമാമിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി. വെള്ളിയാഴ്ച രാത്രി 11.30 മണിക്ക് ദമാമില്‍ നിന്ന് പുറപ്പെട്ട ദമാം-മംഗളുരു വിമാനമാണ് കരിപ്പൂരില്‍ ഇറക്കേണ്ടി വന്നത്. ശനിയാഴ്ച രാവിലെ 6.00 മണിക്കാണ് വിമാനം കരിപ്പൂരില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.
ഇന്നലെ രാത്രി 11.30ന് ദമാമിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കരിപ്പൂരില്‍ ഇറക്കിയത്. ഇന്ന് രാവിലെ 6 മണിക്കായിരുന്നു കരിപ്പൂരില്‍ വിമാനം ലാന്റ് ചെയ്തത്. ഏഴ് മണിക്കൂറിന് ശേഷവും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാനായില്ല. സാങ്കേതിക തകരാറെന്ന് വിശദീകരണം നല്‍കുന്ന അധികൃതര്‍ ഇത്രയും നേരമായി വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയതെന്ന് പരാതിയും ഉയര്‍ന്നു.
സാങ്കേതിക തകരാര്‍ എന്നതിന് അപ്പുറം മറ്റ് വിശദീകരണമൊന്നും അധികൃതര്‍ നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.




