കടലിൽ 15 മീറ്റർ താഴ്ചയിൽ ദേശീയ ദിന മുദ്രാവാക്യം വരച്ച് സംഘം, ശ്രദ്ധേയമായ വേറിട്ട ദേശീയ ദിനാഘോഷം

0
3019

റിയാദ്: കടലിൽ 15 മീറ്റർ താഴ്ചയിൽ ദേശീയ ദിന മുദ്രാവാക്യം വരച്ച് വേറിട്ട ദേശീയ ദിനാഘോഷം നടത്തി ശ്രദ്ധേയമായി ഒരു സംഘം മുങ്ങൽ വിദഗ്ധർ. സഊദി ദേശീയ ദിനാഘോഷത്തിലാണ് ഏതാനും കലാകാരന്മാരും മുങ്ങൽ വിദഗ്ധരും വെള്ളത്തിനടിയിൽ രാജ്യത്തിന്റെ ഭൂപടം വരച്ചു ശ്രദ്ധ നേടിയത്. 91 -ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ ആപ്ത വാക്യമായ “ഇത് ഞങ്ങളുടെ വീടാണ്” എന്ന മുദ്രാവാക്യമാണ് സംഘം കടലിനടിയിൽ വെച്ച് അലങ്കരിച്ചത്.

തന്റെ സഹപ്രവർത്തകനായ “അബ്ദുള്ള അൽ ശരീഫിന്റെ” നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു സംരഭതിനൊരുങ്ങിയതെന്ന് മുങ്ങൽ പരിശീലകൻ റബ്ഹീ സകീക് സ്കൈക്ക് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഡൈവിംഗ് യാത്രയ്ക്കിടെ, മാതൃരാജ്യത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഒരു പുതിയ ആശയത്തിൻറെ ഭാഗമായാണ് ഇത്തരമൊരു വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

അസാധാരണമായ ഒരു സംഭവമായാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്, ദേശീയ ദിനത്തിന് എന്തെങ്കിലും പ്രത്യേകത അവതരിപ്പിക്കുക എന്നതാണ് ചിത്രരചനയുടെ ലക്ഷ്യമെന്ന് ഇവർ അഭിമുഖത്തിൽ പറഞ്ഞു.

കടലിനടയിൽ വെച്ച് ദേശീയ ദിന മുദ്രാവാക്യം വരക്കുന്നത് കാണാം, വീഡിയോ👇