സഊദി പ്രവാസികൾക്ക് പ്രതീക്ഷകൾ നൽകി വാസ്തവ വിരുദ്ധമായ ടിക്ടോക് വീഡിയോകൾ, അതേറ്റുപിടിച്ച് യുട്യൂബ് ചാനലുകളും

0
6347

റിയാദ്: സഊദി പ്രവാസികൾക്ക് അമിത പ്രതീക്ഷകൾ നൽകി വാസ്തവ വിരുദ്ധമായ വീഡിയോകളുമായി ചിലർ രംഗത്തെത്തുന്നത് വ്യാപകമാകുന്നു. ഏറ്റവും ഒടുവിൽ സഊദിയിലേക്ക് ഖുദൂം പ്ലാറ്റ് ഫോം ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ 23 ന് എല്ലാവർക്കും നേരിട്ട് പ്രവേശനം അനുവദിക്കിമെന്ന തരത്തിലുമാണ് വീഡിയോകൾ പ്രചരിക്കുന്നത്. ടിക്ടോക് വീഡിയോകൾ ഏറ്റു പിടിച്ച് ചില യൂട്യൂബ് ചാനലുകളും അന്വേഷിക്കുക പോലും ചെയ്യാതെയാണ് പ്രചരണം നടത്തുന്നത്. എന്നാൽ, ഇത് വരെ മറ്റുള്ളവർക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വരാമെന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയമോ വ്യോമയാന മന്ത്രാലയമോ യാതൊരു വിധ സൂചനകളും നൽകിയിട്ടില്ലെന്ന് മാത്രമല്ല സെപ്റ്റംബർ 23 മുതൽ നിലവിൽ വരുന്ന പുതിയ മാർഗ്ഗ നിർദേശങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിലെവിടെയും നേരിട്ട് വരുന്നതിനെ കുറിച്ച് പ്രതിപാദിക്കുക പോലും ചെയ്തിട്ടില്ല.

ഖുദൂം പ്ലാറ്റ് ഫോം ചൂണ്ടികാട്ടിയാണ് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പിച്ചു പറയുന്നത്. പുതിയ സംവിധാനമാണെന്നും നേരിട്ട് വരുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഉള്ളതാണെന്നുമാണ് പ്രചാരണം. എന്നാൽ, ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 ന് തന്നെ ഖുദൂം പ്ലാറ്റ് ഫോം അബ്ഷിറിൽ ചേർത്തിട്ടുണ്ട്. സഊദിയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും രജിസ്റ്റർ ചെയ്യാനായി നേരത്തെ, മുഖീമിൽ ഏർപ്പെടുത്തിയ അതെ പേജിലേക്ക് തന്നെ കയറാൻ കഴിയുന്ന സംവിധാനം അബ്ഷിർ വെബ്സൈറ്റിലും ഖുദൂം പ്ലാറ്റ് ഫോം എന്ന രൂപത്തിൽ നിർമിക്കുകയായിരുന്നു. ഇക്കാര്യം മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അത് വായിക്കാൻ സഊദി പ്രവേശന രജിസ്ട്രഷൻ ഇനി അബ്ഷിർ വഴിയും പൂർത്തീകരിക്കാം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി.

അതിനാൽ തന്നെ സഊദിയിൽ മറ്റുള്ളവർക്കുള്ള പ്രവേശനവുമായി ഇപ്പോൾ നടക്കുന്ന പ്രചാരണം തീർത്തും വാസ്തവ വിരുദ്ധമാണ്. ആഭ്യന്തര മന്ത്രാലയം, വ്യോമയാന അതോറിറ്റി തുടങ്ങി ഏതെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ മാത്രം പ്രചരിപ്പിക്കാൻ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് റീ എൻട്രിയിൽ നാട്ടിൽ പോയവർക്ക് മാത്രമാണ് നേരിട്ട് തിരിച്ചു വരാൻ സൗകര്യം. മറ്റുള്ളവർ പ്രവേശനാനുമതിയുള്ള രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് പ്രവേശിക്കേണ്ടത്. അതിൽ തന്നെ വാക്സിൻ എടുക്കാത്തവർ ആണെങ്കിൽ അഞ്ചു ദിവസം സഊദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുകയും വേണം. നേരത്തെ ഏഴു ദിവസം ഉണ്ടായിരുന്ന ക്വാറന്റൈൻ 5 ദിവസം ആക്കിയാണ് ചുരുക്കിയത്.

സെപ്റ്റംബർ 23 ന് നിലവിൽ വരുന്ന പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ ഇവയാണ്. 23 ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് താഴെ പറയുന്ന പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരിക.

സഊദിയിൽ പ്രവേശിക്കുന്നവർക്ക് ക്വാറന്റൈൻ അഞ്ച് ദിവസമാക്കി ചുരുക്കി, പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ഗാക

വാക്സിൻ എടുക്കാത്ത 18 വയസിന് താഴെയുള്ളവർക്ക് ഹോം ക്വാറന്റൈൻ ബാധകം: ഗാക