വാക്സിൻ എടുക്കാത്ത 18 വയസിന് താഴെയുള്ളവർക്ക് ഹോം ക്വാറന്റൈൻ ബാധകം: ഗാക

0
2952

റിയാദ്: ഇമ്മ്യൂൺ ആയ രക്ഷിതാക്കൾക്കൊപ്പം വരുന്നവർക്ക് ആശ്രിതർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവിച്ചു. എന്നാൽ, ഇവരിൽ പതിനെട്ട് വയസ്സിന് താഴെയുള്ള കുത്തിവയ്പ് എടുക്കാത്ത ആശ്രിതർ അഞ്ച് ദിവസത്തേക്ക് ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾക്ക് വിധേയമാകണം.

ഇവരിൽ എട്ട് വയസിനും അതിന് മുകളിൽ ഉള്ളവരും അഞ്ചാം ദിവസം പി സി ആർ ടെസ്റ്റ് നടത്തുകയും വേണം. അവർ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും പ്രയോഗിക്കുകയും വേണം.

അതേസമയം, പതിനെട്ട് വയസോ അതിൽ കൂടുതലോ പ്രായമുള്ള ആശ്രിതർ അല്ലാത്തവർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നടപടിക്രമങ്ങൾ പാലിക്കണം. ഈ മാസം 23 ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഇത് പ്രാബല്യത്തിൽ വരും.

ഇത് കൂടി വായിക്കുക 👇

“സഊദിയിൽ പ്രവേശിക്കുന്നവർക്ക് ക്വാറന്റൈൻ അഞ്ച് ദിവസമാക്കി ചുരുക്കി, പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ഗാക”