മക്ക: മക്കയിലെ അൽ-അരിദിയ ഗവർണറേറ്റിൽ തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം. ഇരുപത് കാരന്റെ ഞൊടിയിടയിലെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. വാഹനത്തിൽ കുട്ടികളെ ഇരുത്തി പിതാവ് പുറത്തിറങ്ങിയതോടെ ഉള്ളിൽ ഉണ്ടായിരുന്ന കുട്ടി സ്റ്റിയറിങ്ങ് കയ്യിൽ എടുത്തതോടെ വാഹനം ബാക്കിലേക്ക് നീങ്ങുകയും തിരക്കേറിയ റോഡിന്റെ മധ്യത്തിലേക്ക് പോകുകയും ചെയ്തു.
ഇതേ സമയം ഈ കാറിന്റെ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിൽ ഇരിക്കുകയായിരുന്ന ഇരുപത് കാരന്റെ ഞൊടിയിടയിലെ ഇടപെടൽ മൂലമാണ് അപകടം ഒഴിവായത്. റോഡിന് നടുവിലൂടെ നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ യുവാവ് തന്റെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി റോഡിലേക്ക് നീങ്ങുന്ന വാഹനത്തിലേക്ക് ചാടിക്കയറി നിയന്ത്രിക്കുകയായിരുന്നു.
കാർ നിയന്ത്രണം ഉടൻ യുവാവ് ഏറ്റെടുക്കുകയും കാർ നിർത്തുകയും ചെയ്തു. പിന്നീട് കുട്ടിയുടെ പിതാവ് എത്തി കാർ റോഡിന് സൈഡിലേക്ക് പാർക്ക് ചെയ്യുകയായിരുന്നു. കുട്ടികളെ സ്റ്റാർട്ട് ചെയ്ത നിലയിൽ കാറിൽ ഇരുത്തി പുറത്ത് പോകുന്നവർക്കുള്ള മുന്നറിയിപ്പുമായാണ് വീഡിയോ പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
വീഡിയോ 👇




