ദുബൈ: പ്രവാസികളെ ആകര്‍ഷിക്കാന്‍ ഗ്രീന്‍ വിസ, ഫ്രീലാന്‍സ് വിസകളുമായി യുഎഇ. വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദിയാണ് ഇത് പ്രഖ്യാപിച്ചത്. നിലവിൽ ഗോൾഡൻ, റെസിഡൻസി, ടൂറിസ്റ്റ് വിസകളാണ് രാജ്യത്ത് അനുവദിക്കുന്നത്. വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ എന്നിവരുൾപ്പെടെ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കാണ് ഗ്രീൻ വിസ അനുവദിക്കുക. ഗ്രീന്‍ വിസക്കാര്‍ക്ക് ആണ്‍മക്കളെ അവരുടെ 25 വയസ്സുവരെ സ്‌പോണ്‍സര്‍ ചെയ്യാം. നിലവില്‍ 18 വയസ്സുവരെ മാത്രമേ ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ.
കൂടാതെ, മാതാപിതാക്കളെയും ഇവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാനാവും. ഫ്രീലാന്‍സ് വിസ സ്‌പോണ്‍സറുമായി ബന്ധിപ്പിക്കാതെ ആളുകളെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് അല്‍ സെയൂദി പറഞ്ഞു. വർക്ക് പെർമിറ്റിൽ നിന്ന് റസിഡൻസ് പെർമിറ്റിനെ വേർതിരിക്കുന്ന പുതിയ റസിഡൻസ് സംവിധാനമെന്ന നിലയിൽ ഗ്രീൻ വിസ കൂടുതൽ പേരെ ആകർഷിക്കുന്നതാണ്. പതിവ് താമസ വിസകളിൽ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളും പദവികളും ഗ്രീൻ വിസക്കാർക്കുണ്ടാകും. ഏതെങ്കിലും കമ്പനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക് നിലനിൽക്കാൻ ഇത് സഹായിക്കും. കൂടുതൽ ഗ്രേസ് പിരിയിഡ് ലഭിക്കുന്നതിനാൽ വിസ കാലാവധി കഴിഞ്ഞാലും ആറുമാസം വരെ രാജ്യത്ത് തങ്ങാനാകും. സാധാരണ വിസ കാലാവധി കഴിഞ്ഞാൽ 30ദിവസമാണ് ഗ്രേസ് പിരിയിഡ്.
സ്വതന്ത്ര ബിസിനസുകാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ലഭിക്കുന്ന വിസയാണ് ഫ്രീലാൻസ് വിസ. ഫ്രീലാന്‍സ് വിസ സ്‌പോണ്‍സറുമായി ബന്ധിപ്പിക്കാതെ ആളുകളെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കും.
സാധാരണയായി പ്രവാസികള്‍ക്കു ജോലി നഷ്ടപ്പെട്ടതിനുശേഷം അവരുടെ വിസ റദ്ദാക്കുകയും അവര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസത്തെ സാവകാശം ലഭിക്കുകയും ചെയ്യും. അത് 90 മുതല്‍ 180 ദിവസം വരെ നീട്ടി.




