റിയാദ്: സഊദിയിൽ തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷയിൽ 120 പുതിയ പ്രൊഫഷനുകൾ കൂടി ഉൾപ്പെടുത്തി. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണൽ വെരിഫിക്കേഷൻ പദ്ധതിയിൽ ആറ് പുതിയ സ്പെഷ്യലൈസേഷനുകളിലാണ് 120 തൊഴിലുകൾ ചേർത്തത്. ഈ തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് നടപടി.
റിയാദിലെ തൊഴിൽ പ്രതിനിധി ഓഫീസിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആറ് പുതിയ സ്പെഷ്യലൈസേഷനുകളിൽ 120 തൊഴിലുകൾ കൂട്ടിച്ചേർത്തതായി ഈജിപ്തിലെ മാനവശേഷി മന്ത്രാലയത്തിന്റെ വക്താവും മാധ്യമ ഉപദേഷ്ടാവുമായ ഹൈതം സാദ് അൽ ദിൻ പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്തിലെ മാനവശേഷി മന്ത്രി മുഹമ്മദ് സഫാന് റിയാദിലെ ഈജിപ്ഷ്യൻ കോൺസുലേറ്റ് ജനറലിലെ മന്ത്രാലയത്തിന്റെ തൊഴിൽ പ്രതിനിധി ഓഫീസിൽ നിന്ന് ഇത് സംബന്ധമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
“നിങ്ങളുടെ ഇഖാമ പ്രൊഫഷനിൽ നിലവിൽ പരീക്ഷ ഉണ്ടോ എന്ന് എങ്ങനെ അറിയാം”




