സ്കൂൾ മതിൽ പെയിന്റ് ചെയ്ത് സഊദി യുവതി, വീഡിയോ വൈറൽ

0
3384

റിയാദ്: സ്കൂൾ മതിൽ പെയിന്റ് ചെയ്യുന്ന സഊദി യുവതിയുടെ വീഡിയോ സാമൂഹിക മൗധ്യമങ്ങളിൽ വൈറലാകുന്നു. ഒരു സ്‌കൂളിന്റെ ചുവരുകളിൽ പെയിന്റ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച് സ്വന്തമായി പെയിന്റ് ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. സ്കൂളിന്റെ രൂപത്തെ വികലമാക്കുന്ന ചുമരിലെ വികലമായ ചിത്രങ്ങൾ നീക്കം ചെയ്യാനാണ് യുവതി ശ്രമിച്ചത്.

ലളിതമായ ടൂളുകൾ ഉപയോഗിച്ച് പെയിന്റ് ചെയ്ത് സ്കൂൾ ചുവരുകളിൽ നിന്ന് മറ്റു ചുവരെഴുത്തുകളും ഡ്രോയിംഗുകളും നീക്കംചെയ്യുന്നത് വീഡിയോയിൽ കാണിച്ചിരിക്കുന്നു. യുവതിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

വീഡിയോ യൂട്യൂബിൽ കാണാൻ ലിങ്കിൽ കയറുക 👇

https://youtu.be/sNB_QO5OTY8