ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസേഷൻ (നിയോ) ജിദ്ദയുടെ വൈസ് പ്രസിഡണ്ട് ഗഫൂർ എടക്കരക്ക് ‘നിയോ’ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് യാത്രയയപ്പു നൽകി. ഷറഫിയ സഫെയർ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു.
പി.സി.എ റഹ്മാൻ (ഇണ്ണി), സൈഫുദ്ദീൻ വാഴയിൽ, നാസർ കരുളായി, അക്ബർ പൂങ്കുഴി, ജലീൽ മാടമ്പ്ര, അനീസ്, അനസ് നിലമ്പൂർ, ഷാഹിദ് എടക്കര, ഫിറോസ് വഴിക്കടവ്, എൻ. കെ അബ്ബാസ്, അമീർ എടക്കര, ഷൗക്കത്ത് സി.എച്ച് ചുങ്കത്തറ, ഫസലു റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ഗഫൂർ എടക്കര യാത്രയയപ്പിന് മറുപടി പറഞ്ഞു. പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടും ചെയർമാൻ പി.സി.എ റഹ്മാനും ചേർന്ന് ‘നിയോ’ ഉപഹാരമായ മെമെൻ്റോ ഗഫൂർ എടക്കരക്ക് സമ്മാനിച്ചു. ജനറൽ സെക്രട്ടറി അബൂട്ടി പള്ളത്ത് സ്വാഗതവും അനസ് നിലമ്പൂർ നന്ദിയും പറഞ്ഞു.




