സെപ്റ്റംബർ മുതൽ ആഭ്യന്തര സർവ്വീസുകൾ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമെന്ന് സഊദി എയർലൈൻസ്

0
2861

റിയാദ്: സഊദിയിലെ ആഭ്യന്തര സർവ്വീസുകളിൽ സെപ്റ്റംബർ മുതൽ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമായിരിക്കുമെന്ന് സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ അറിയിച്ചു. നേരത്തെ ഇതേ തീരുമാനം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം സെപ്റ്റംബർ മുതൽ വാക്സിൻ എടുക്കാത്തവർക്ക് ആഭ്യന്തര യാത്രക്ക് അനുമതി നൽകുകയില്ലെന്ന് സഊദിയ അറിയിച്ചു.

എന്നാൽ, 12 വയസിനു താഴെയുള്ള കുട്ടികൾ അടക്കം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ഇളവ് ഉള്ളവർക്ക് ഈ നിയമം ബാധകമല്ല. ഇവർക്ക് യാത്ര അനുവദിക്കുമെന്നും സഊദിയ അറിയിച്ചു.

സെപ്തംബര്‍ ഒന്നു മുതല്‍ രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര സെക്ടറില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി സര്‍വീസ് നടത്താമെന്നും എന്നാല്‍ യാത്രക്കാരെല്ലാം രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു.

ഇത് കൂടി വായിക്കുക👇

“അടുത്ത മാസം മുതൽ സഊദിയിൽ ആഭ്യന്തര വിമാന യാത്രയിൽ പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം”