റിയാദ്: സഊദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാമെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്ന് എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കുമയച്ച സര്‍ക്കുലറില്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
സഊദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യൂണ്‍ ആകണമെന്നതാണ് നിബന്ധനയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്.