ഇന്ത്യക്കാർക്ക് സഊദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതായി ഇന്ത്യൻ എംബസി

0
19832

റിയാദ്: സഊദി അറേബ്യയിലേക്ക് ഇന്ത്യക്കാർക്ക് മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിച്ചതായി എംബസി അറിയിച്ചു. സഊദിയിൽ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലേക്ക് പോയവർക്ക് തിരിച്ചു അനുമതിയാണ് നൽകിയിരിക്കുന്നതെന്ന് എംബസി അറിയിച്ചു. ഇത്തരക്കാർക്ക് ക്വാറന്റൈൻ സഊദിയിലേക്ക് നേരിട്ട പ്രവേശനം സാധ്യമാണെന്ന് എംബസി അറിയിച്ചു.

പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാമെന്നും 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്ന് എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കുമയച്ച സര്‍ക്കുലറില്‍ സഊദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

സഊദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യൂണ്‍ ആകണമെന്നതാണ് നിബന്ധനയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്.