ജിദ്ദ: ഇരുപത്തഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന നഹ്ദി ഫാർമസി ജീവനക്കാരൻ കന്യാകുമാരി കുളച്ചൽ സ്വദേശി മുഹമ്മദ് ഇസ്മായിലിന് നഹ്ദി മെഡിക്കൽ കമ്പനിയിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
അൽ ഹംറ ഹോട്ടൽ ഹോളിഡേയ്സിൽ വെച്ച് നടന്ന പരിപാടിയിൽ മുഹമ്മദലി കാളങ്ങാടൻ അധ്യക്ഷത വഹിച്ചു.
ജസ്മൽ ചാത്തല്ലൂർ, ഹനീഫ ഒളവട്ടൂർ, ഹുസൈൻ കരിപ്പൂർ,ഷാജഹാൻ വേങ്ങര ,ഹസ്സൻ പനമരം, യൂനുസ് കരിങ്കല്ലത്താണി ,റഷീദ് കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
എ. പി അൻവർ വണ്ടൂർ സ്നേഹോപഹാരം സമ്മാനിച്ചു.