ഇത് ഡ്രൈവർക്ക് ഗുരുതര പരിക്കുകൾക്ക് കാരണമായേക്കാം; സഊദി വിപണിയിൽ നിന്ന് നിരവധി കാറുകൾ തിരിച്ചു വിളിച്ചു

0
3002

റിയാദ്: ചില ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മസ്ദയുടെ നിരവധി വാഹനങ്ങൾ വിപണിയിൽ നിന്ന് തിരിച്ചു വിളിക്കാൻ വാണിജ്യ മന്ത്രാലയം അടിയന്തിര നിർദേശം നൽകി. പ്രശ്നം പരിഹരിക്കുന്നതിനായി 4,600 ലധികം വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

2005 മുതൽ 2007 വരെയുള്ള കാലയളവിൽ നിർമ്മിച്ച 4,671 മസ്ദ 3 മോഡൽ കാറുകളാണ് തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടത്.

അടിയന്തിര ഘട്ടങ്ങളിൽ എയർബാഗുകൾ വീർക്കുമ്പോൾ സ്റ്റിയറിംഗ് വീലിലെ പ്ലാസ്റ്റിക് ലോഗോ തകർക്കാൻ സാധ്യതയുണ്ടെന്നും ഇത് വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.