യുഎഇ യിൽ നേരിയ ഭൂചലനം

0
811

അബുദാബി: യുഎഇ യിൽ തിങ്കളാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻസിഎം) അറിയിച്ചു. റിക്ടർ സ്കെയിലിൽ 2.2 ഡിഗ്രി രേഖപ്പെടുത്തിയ ചെറിയ ഭൂചലനം മസാഫിയിൽ ഉച്ചകഴിഞ്ഞ് 3.02 നാണ് അനുഭവപ്പെട്ടത്. യുഎഇ യിൽ വർഷത്തിൽ പല തവണ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുവെങ്കിലും അവ ആശങ്കയ്ക്ക് കാരണമാകുന്നില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 10 വർഷമായി ദിബ്ബ, മസാഫി, ഖോർ ഫക്കൻ നഗരം, ഫുജൈറ നഗരത്തിന് എതിർവശത്തുള്ള ഒമാൻ കടൽ, കൽബ എന്നിവിടങ്ങളിൽ ഭൂകമ്പങ്ങൾ സംഭവിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ പ്രാദേശിക ചലനമാണ് ഇതിന് കാരണമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻസിഎം) സീസ്മോളജി ഡയറക്ടർ ഖമീസ് എൽഷാംസി പറഞ്ഞിരുന്നു.

സാധാരണയായി യുഎഇയിൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ താരതമ്യേന ചെറുതും 2 മുതൽ 5 വരെ ശേഷിയുള്ളതായതിനാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാത്തവയാണ്.