ജിദ്ദ: ജിദ്ദയിൽ മലയാളിയുടെ കഴുത്തിന് കത്തി വെച്ച് കവർച്ചാശ്രമം. വെള്ള കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെതിരെയാണ് ആക്രമണം നടത്തി കവർച്ചാ ശ്രമം നടത്തിയത്. വെള്ളകമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ഊർക്കടവ് സ്വദേശിയെയാണ് ശനിയാഴ്ച കവർച്ചക്കാർ ലക്ഷ്യമിട്ടത്. വാഹനത്തിൽ നിന്ന് വെള്ളവുമായി കൂടെയുള്ള സുഹൃത്ത് മുകളിലേക്ക് പോയ സമയത്ത് ഇദ്ദേദേഹത്തിന്റെ കഴുത്തിൽ കത്തി വെച്ച് വരക്കുകയായിരുന്നുവെന്നാണ് വിവരം.
കഴുത്തിന്റെ മുൻഭാഗത്ത് മുറിവേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.




