ശിഹാബ് തങ്ങൾ ലോക ജനതക്ക് കേരളത്തിന്റെ സംഭാവന: അൻവർ നഹ

ജിദ്ദ: അറിവ് കൊണ്ട് ഉയരങ്ങൾ താണ്ടി ഒരു ജനതയുടെ മുഖമായി, സമാധാനത്തിൻ്റെയും സൗഹാർദ്ധത്തിൻ്റെയും നായകനായി ലോക ജനതക്ക് മുമ്പിൽ അവതരിക്കാൻ കേരളത്തിൻ്റെ സംഭാവനയാണ് പന്ത്രണ്ട് വർഷം മുമ്പ് വിട പറഞ്ഞ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളന്ന് യു.എ.ഇ കെ എം സി സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. ഇന്ത്യൻ ഭരണകർത്താക്കൾക്ക് മുമ്പിൽ അറബ് രാജ്യനേതാക്കളുടെ സൗഹൃദ പ്രതിനിധിയായും, അറബ് നേതാക്കൾക്കിടയിൽ ഒരു ജനതയുടെ നായകനായും അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. മതേതര ഭാരതത്തിന് ശിഹാബ് തങ്ങൾ നൽകിയ സംഭാവന അദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി തന്നെയായിരുന്നു. പ്രകോപിതരുടെ മുന്നിൽ ശാന്തരായും വൈകാരികതയുടെ ഘട്ടത്തിൽ വിനായാന്വിതനായും ഒരു സമൂഹത്തെ അദ്ദേഹം നയിച്ചതിൻ്റെ പരിണിത ഫലം കൂടിയാണ് ഇന്ന് നാമനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഭാരതത്തിൽ ചില പ്രതിസന്ധി ഘട്ടങ്ങളിൽ ശിഹാബ് തങ്ങൾ സ്വീകരിച്ച വിവേകപൂർണമായ നിലപാട് ഇതര നേതാക്കളും പ്രസ്ഥാനങ്ങളും സ്വീകരിച്ചിരുന്നു എങ്കിൽ ഇന്ത്യയിൽ മതേതര ജനാധിപത്യ ശക്തികൾ തകരാതെ, സംഘപരിവാർ ശക്തികൾ ഇന്നത്തെ രീതിയിൽ സർവ്വ മേഘലയിലും കടന്ന് കയറുന്നത് തടയാൻ സാധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ മണ്ഡലം ദുബൈ കെ.എം. സി.സി  ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങിയതിൻ്റെ പന്ത്രണ്ടാമത് വർഷത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മ പുതുക്കുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ‘മതേതര ഭാരതിൽ ശിഹാബ് തങ്ങളുടെ മാതൃക’ എന്ന വിഷയത്തിൽ മുഖ്യ പ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദുബൈ കെ എം സി സി ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളോടെ പഞ്ചായത്ത് മുനിസിപൽ തലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പരിപാടി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന സന്ദേശം കൂടി പകർന്ന് നൽകുന്നതായി. കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.വി. അഷറഫിൻ്റെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി അക്ടിങ് പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാക്കൈ പരിപാടി ഉദ്ഘാടനം ചെയ്തു. യു എ ഇ യിലെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കോട്ടക്കൽ മണ്ഡലത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ആദരിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടയിൽ ലോക് ഡൗണിലും മറ്റും കുടുങ്ങി വീടിനകത്ത് അകപ്പെട്ട് കഴിഞ്ഞ പ്രവർത്തകരുടെ വിരസത മാറ്റുന്നതിനും, മാനസിക സംഘർഷമൊഴിവാക്കി ഉൻമേഷവും അറിവും പകരുന്നതിനുമായി മണ്ഡലം കമ്മിറ്റി വാട്സ്പ്പ് ഗ്രൂപ്പിലുടെ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും തദവസരത്തിൽ വെച്ച് നടത്തപ്പെട്ടു.

പരിപാടിയിൽ മലപ്പുറം ജില്ല കെഎംസിസി പ്രസിഡണ്ട് ചെമുക്കൻ യാഹു മോൻ ഹാജി, സെക്രട്ടറി പി.വി നാസർ, മുജീബ് കോട്ടക്കൽ, ഫക്രുദ്ധീൻ മാറാക്കര, നിസാം ഇരുമ്പിളിയം, റഷീദ് കാട്ടിപ്പരുത്തി, അസീസ് വേളേരി കുറ്റിപ്പുറം, റസാക്ക് വളാഞ്ചേരി , ഇസ്മായിൽ കോട്ടക്കൽ, ഷമീം മാറാക്കര, അബൂബക്കർ പൊന്മള, റഹീം പൊന്മള തുടങ്ങിയവർ സംസാരിച്ചു

മജീദ് അൻസാരി ഖിറാഅത്ത് നടത്തി.
കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ലത്തീഫ് തേക്കഞ്ചേരി സ്വാഗതവും ട്രഷറർ ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു.