യു എ ഇ യിലേക്ക് വിമാന നിരക്ക് താങ്ങാവുന്നതിലുമപ്പുറം

0
2948

അബൂദബി: കേരളത്തിൽനിന്ന് അബൂദബിയിലേക്ക് ശനിയാഴ്​ച മുതൽ വിമാന സർവീസ് ആരംഭിച്ചെങ്കിലും വിമാന നിരക്കുകൾ താങ്ങാവുന്നതിലുമപ്പുറം. വരും ദിവസങ്ങളിൽ ഇത്സാ വീണ്ടും വർധിക്കുമെന്നാണ് കണക്ക് കൂട്ടൽ. നിലവിൽ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമാണ് വിമാന നിരക്കുകൾ. പല സെക്ടറുകളിലും വിമാന നിരക്ക് പല മടങ് വർധനവാണ് ഉണ്ടായിരിക്കുന്നത്.

കൊച്ചി-അബുദാബി സെക്റ്ററിൽ ഈ മാസം 12 മുതൽ 30 വരെ 67,518 രൂപ മുതൽ 70675 രൂപവരെയാണ് ഇത്തിഹാദ് എയർവേസ് വിമാനം നിരക്ക്. ഇതേ സെക്റ്ററിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഈ 15,23,26 തീയതികളിൽ വൺവേ ടിക്കറ്റ് നിരക്ക് 59,065 രൂപയും 18ന് 48,040 രൂപയും 20നു 43,840 രൂപയുമാണ്. തിരുവനന്തപുരം-അബുദാബി സെക്ടറിൽ 10നു ചൊവ്വാഴ്​ച 79,197 രൂപക്കും 13ന് 80,373 രൂപക്കും ടിക്കറ്റുണ്ട്. 20, 22, 29 തീയതികളിൽ 83,523 രൂപയും 24നു 82,347 രൂപയുമാണ് നിരക്ക്.

കോഴിക്കോട്-അബുദാബി സെക്ടറിൽ 45,820 രൂപയാണ്​ നിരക്ക്​. 17 മുതൽ 42,145 ആയും 23 മുതൽ 38,995 രൂപയായും ടിക്കറ്റ് ചാർജ് കുറയും. കണ്ണൂർ – അബൂദബി നിരക്കും ഏകദേശം സമാനമാണ്. ദുബൈ, ഷാർജ ഉൾപ്പെടെ എമിറേറ്റുകളിലേക്കും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള നിരക്ക്​ കൂടുതലാണ്. ഇക്കോണമി നിരക്ക് ഏതു നിമിഷവും വർധിക്കുന്ന സ്ഥിതിയാണ്.