റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയെ മരവിപ്പിച്ചതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിരന്തരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി യോഗമാണ് ഐക്യകണ്ഠേന ഈ തീരുമാനമെടുത്ത തെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
മലപ്പുറം ജില്ലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഡ്വ: അനീര്‍ ബാബുവിനെ ചെയര്‍മാനായും റഫീഖ് ഹസ്സന് വെട്ടത്തൂരിനെ കണ്‍വീനറായും തെരഞ്ഞെടുത്തിട്ടുണ്ട്. നൗഫല്‍ തിരൂര്‍, യൂനുസ് നാനാത്ത്, മൊയ്തീന് കുട്ടി കോട്ടക്കല്‍, നാസര്‍ മൂത്തേടം എന്നിവര്‍ പുതിയ സമിതിയിൽ അംഗങ്ങളായിരിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.




