റിയാദ്: രാജ്യത്ത് കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും ഏർപ്പെടുത്തിയ സാമൂഹിക ഒത്തു ചേരലുകൾക്കുള്ള വിലക്ക് തുടരുമെന്ന് വ്യക്തമാക്കി നഗരവികസന, ഗ്രാമകാര്യ, പാർപ്പിടകാര്യ മന്ത്രാലയം. കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോൾ പ്രായം ചെന്നവരുടെയും പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് വിലക്ക് തുടരാൻ തീരുമാനം.




