റിയാദ്: മക്കയിൽ വന്‍ വിദേശ മദ്യശേഖരവുമായി നാലംഗ ഇന്ത്യക്കാര്‍ ഉൾപ്പെട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്‌തു. മക്ക സുരക്ഷാ പൊലീസാണ് അഞ്ചു ഇന്ത്യക്കാർക്ക് പുറമെ ഒരു എത്യോപ്യൻ വംശജനെയും അറസ്റ്റ് ചെയ്‌തത്. മുപ്പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ളവരാണ് പിടിയിലായവർ. ഇവരുടെ കസ്‌റ്റഡിയിൽ നിന്ന് വിവിധ തരത്തിലുള്ള നൂറു കണക്കിന് വിദേശ മദ്യകുപ്പികളാണ് അധികൃതർ കണ്ടെടുത്തത്.
പ്രതികള്‍ക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ സംഘത്തിന്റെയും ഇവരുടെ പക്കല്‍ കണ്ടെത്തിയ മദ്യശേഖരത്തിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.




