ധാക്ക: ബംഗ്ലാദേശിൽ നിന്നും സഊദിയിലേക്കുള്ള ഗാർഹിക തൊഴിലാളികളുട വിസ സ്റ്റാമ്പിങ് പുനഃരാരംഭിക്കുന്നു. ധാക്കയിലെ സഊദി എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഗാർഹിക തൊഴിലാളികളുടെ വിസ സ്റ്റാമ്പിങ് അപേക്ഷകൾ സ്വീകരിക്കാൻ എംബസി ഒരുക്കമാണെന്നും എംബസി അറിയിച്ചു. ഞായാറാഴ്ച മുതൽ ഗാർഹിക തൊഴിലാളികളിലകളുടെ വിസ സ്റ്റാമ്പിങ്ങിനായി അപേക്ഷകൾ സ്വീകരിക്കുമെന്ന് ധാക്കയിലെ സഊദി എംബസി അറിയിച്ചിട്ടുണ്ട്.
നിലവിൽ സഊദിയിലേക്ക് നേരിട്ട് വിലക്കുള്ള രാജ്യങ്ങളിൽ ബംഗ്ളാദേശ് ഉൾപ്പെട്ടിട്ടില്ല. സഊദിയിൽ അടുത്ത മാസത്തോടെ സ്‌കൂളുകൾ തുറക്കുകയും ഗാർഹിക തൊഴിൽ മേഖലയിലേക്ക് കൂടുതൽ ആളുകളെ വേണ്ടി വരികയും ചെയ്യുമെന്നതിനാലാണ് പുതിയ നീക്കമെന്നാണ് കരുതുന്നത്.




