കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: നവോദയ ശറഫിയ്യ ഏരിയ കമ്മിറ്റി കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു. നവോദയ ഷറഫിയ ഏരിയ സെക്രട്ടറി ശറഫുദ്ദീൻ കാളികാവ് മുഖ്യപ്രഭാഷണം നടത്തി. ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പത്തനാപുരം അധ്യക്ഷത വഹിച്ചു . നവോദയ ഷറഫിയ ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, സലിം ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.