രാജ്യത്തെ ആദ്യ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച അരങ്ങുയരും

0
813

റിയാദ്: രാജ്യത്തെ ആദ്യ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച അരങ്ങുയരും. റിയാദിലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും നടക്കുന്ന വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ 14 ടീമുകളാണ് പങ്കെടുക്കുന്നത്. ആഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 21 വരെയുള്ള കാലയളവിൽ സോൺ യോഗ്യതാ മത്സരങ്ങൾ നടക്കും.

ഓരോ മേഖലയിലേക്കുള്ള യോഗ്യതാ മത്സരങ്ങളിലൂടെ രണ്ട് ടീമുകൾ യോഗ്യത നേടും. അവസാന ഘട്ടം അടുത്ത സെപ്റ്റംബർ 9 ന് റിയാദിൽ ആരംഭിക്കും, എല്ലാ പ്രദേശങ്ങളിൽ നിന്നും 6 ടീമുകൾ ഇതിൽ പങ്കെടുക്കും. രാജ്യത്തിന്റെ ആദ്യ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരസത്തിൽ സഊദി വോളിബോൾ ഫെഡറേഷൻ കൗൺസിൽ അംഗം ഹനാൻ സാലിഹ് അൽ-ഖഹ്താനി സന്തോഷം പ്രകടിപ്പിച്ചു.