ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട, പിടികൂടിയത് 87 ലക്ഷം മയക്കുമരുന്ന് ഗുളികകൾ

0
629

ജിദ്ദ: ജിദ്ദയിലെ തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് പിടികൂടി. മറ്റു ചരക്കുകൾക്കുള്ളിൽ കടത്താൻ ശ്രമിച്ച 87,35,000 മയക്കുമരുന്ന് (കാപ്റ്റഗൺ) ഗുളികകൾ കടത്താനുള്ള ശ്രമം സഊദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് വിഫലമാക്കിയത്. കൊക്കോ ഗുളികകൾ എന്ന പേരിലെത്തിയ ചരക്കുകൾക്കിടയിലാണ് ഇവ കണ്ടെത്തിയത്.

കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുന്നതിനിടെ തുറമുഖത്തെ സുരക്ഷ സാേങ്കതിക സംവിധാനങ്ങളിലൂടെയുള്ള പരിശോധനയിലാണ് കാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. കള്ളക്കടത്ത് ശ്രമം തടഞ്ഞശേഷം നാർക്കോട്ടിക്സ് കൺട്രോളുമായി സഹകരിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു.