ന്യൂഡല്‍ഹി: ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് വീണ്ടും നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിമാനവിലക്ക്ഡി.ജി.സി.എ നീട്ടിയത്. കൊവിഡ് മൂന്നാം തരംഗ സാധ്യതയും ഡെല്‍റ്റ വകഭേദം വ്യാപകമായി പടരുന്നതും മുന്‍നിര്‍ത്തിയാണ് തീരുമാനം.
ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങളും സര്‍വീസ് നടത്തും.